പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ശുചിത്വമിഷൻ പദ്ധതി പ്രകാരം ഇടവൂർ യു.പി സ്‌കൂളിൽ നിർമിച്ച പുതിയ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.പി സഭ പ്രസിഡന്റ് കെ.കെ കർണ്ണൻ, കൂവപ്പടി ബ്ലോക്ക് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു മൂലൻ, ലിസി ജോണി, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മാധവൻ, സോളി ബെന്നി, ഷുഹൈബ ഷിഹാബ്, ഇ.എസ്.സനൽ, ഷൈജൻ, മിഥുൻ, സെക്രട്ടറി സദാനന്ദൻ, സ്‌കൂൾ മാനേജർ കെ.കെ.വിജയൻ, ഹെഡ്മിസ്ട്രസ് കെ.സി ടെൻസി, ടി.ആർ.പൗലോസ്, വി.ടി.തങ്കച്ചൻ, കെ.ഒ.ജോണി എന്നിവർ സംസാരിച്ചു.