കളമശേരി : എച്ച്.എം.ടി കോളനിക്ക് സമീപം കൊക്കോപ്പിള്ളി അമ്പലത്തിനടുത്ത് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാൽ സമീപ പ്രദേശങ്ങളിൽ കുടി വെള്ളം മുടങ്ങി. ഗയിലിന്റെ പൈപ്പ് ലൈൻ ജോലി നടക്കുന്നതിനാൽ ജെ.സി.ബി തട്ടി ഇന്നലെ രാവിലെയാണ് പൈപ്പ് പൊട്ടിയത്. അധികൃതർ എത്തി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.