
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ടി.കെ. മാധവൻ കുടുംബ യൂണിറ്റും ഉദയംപേരൂർ യൂത്ത് മൂവ് മെന്റും സംയുക്തമായി 'ഗുരുദേവ സന്ദേശം’ എന്ന ഒരു മ്യൂറൽ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂൾ ഹാളിൽ ഇന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം ശ്രീനാരായണഗുരുദേവന്റെ ജനനം മുതൽ സമാധി വരെയുള്ള സംഭവങ്ങളെ കോർത്തിണക്കിയുള്ളതാണ്. പ്രദർശനത്തിൽ 33 ചിത്രങ്ങളും 15 മ്യൂറൽ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ വൈദ്യതി ബോർഡിലെ ഓവർസിയർ സി.ബി. കലേഷ് കുമാറിന്റെയും സുധർമ്മ ഗിരിജന്റെയും ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.