
മൂവാറ്റുപുഴ: സംസ്ഥാനത്തെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല ആരോഗ്യമേള സമാപിച്ചു.
സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യമേളയോടനുബന്ധിച്ച് വിളംബര റാലി, പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, ബോധവത്കരരണ പരിപാടികൾ, കലാപരിപാടികൾ തുടങ്ങിയവയാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു . ആരോഗ്യവകുപ്പിന് പുറമേ ഹോമിയോ, ആയുർവേദം, പൊലീസ്, എക്സൈസ്, ഐ.സി.ഡി.എസ് കുടുംബശ്രീ, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ചായിരുന്ന പരിപാടികൾ.
ജില്ലാ പഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷ റാണിക്കുട്ടി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ആരക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ബേബി, നിർമ്മല പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. പോൾ ചൂരതൊട്ടിയിൽ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് എം. ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.