1

മട്ടാഞ്ചേരി: ഹാജി ഈസാ ഹാജി മൂസാ ഹൈസ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ എസ്.വൈ.എസ് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് കെ.വി. ഹുസൈൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി കെ.എസ്.എം.ഷാജഹാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ.എ. ഹനീഫ് ഹാജി, അഹമ്മദ് കുട്ടി മുസ് ലിയാർ, സമരസമിതി കൺവീനർ സൈതലവി, അക്ബർ നഈമി, മുഹമ്മദ്കോയ അദിവാഹിദ്, പി.കെ. നൗഷാദ് , കലാം എന്നിവർ സംസാരിച്ചു. എ.ബി. നാസർ സ്വാഗതവും കെ.എസ്.ഷമീർ നന്ദിയും പറഞ്ഞു.