കാലടി: ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യ- അനാരോഗ്യ അനുബന്ധ പദ്ധതികൾ, സേവനങ്ങൾ എന്നിവയിൽ പൊതു സമൂഹത്തിനു അറിവ് പകരുന്നതിന് അങ്കമാലി ബ്ലോക്കുതല ആരോഗ്യമേള സംഘടിപ്പിച്ചു. മേളയുടെ വിളംബര ജാഥ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ ക്ലാസുകളും മറ്റു വിവിധങ്ങളായ പരിപാടികളും നടന്നു.
ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ.ജോർജ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, കാലടി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് കൂരൻ, മലയാറ്റൂർ- നീലീശ്വരം വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റിൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.യു.ജോമോൻ, അൽഫോൻസ ഷാജൻ, ജിനി രാജീവ്, ബിജു പാലാട്ടി, ലതിക ശശികുമാർ എന്നിവർ സംസാരിച്ചു.