
പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയ്ക്ക് തുടക്കമായി. സമാധാന സന്ദേശം പകർന്ന് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി വെള്ളരി പ്രാവുകളെ പറത്തി. കുമ്പളങ്ങി പഞ്ചായത്ത് കവലയിൽ നിന്ന് ആരംഭിച്ച ബഹുജന ആരോഗ്യറാലി കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ മേളയോടനുബന്ധിച്ച് ഇരുപത്തഞ്ചോളം സ്റ്റാളുകൾ ഒരുക്കിയിരുന്നു. കെ. ജെ. മാക്സി എം. എൽ. എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ബാബു എം. എൽ. എ, പള്ളുരുത്തി ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, മെറ്റിൽഡ മൈക്കിൾ, ജെംസി ബിജു, പി. എ. സഗീർ, അനില സെബാസ്റ്റിൻ, എം. എം. ഫൈസൽ, ഡോ. ശ്രീദേവി എസ്, ഡോ. സജിത്ത് ജോൺ, ഡോ. സവിത കെ, ശ്രീചിത്ത് സി, എൻ. മുരളീധരൻ, ജെൻസി ആന്റണി, സിമൽ ആന്റണി, കെ. കെ. സെൽവരാജ്, ആരതി ദേവദാസ്, ഷീബ ജേക്കബ്, നിത സുനിൽ, സിന്ധു ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.