kisan-service

ആലങ്ങാട്: കിസാൻ സർവീസ് സൊസൈറ്റി കരുമാല്ലൂർ യൂണിറ്റിന് കീഴിൽ പ്രവർത്തനമാരംഭിച്ച സോപാനം വ്യവസായ യൂണിറ്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും മന്ത്രി പി. രാജീവ് നിർവഹിച്ചു. ഫിൽറ്ററിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നടത്തി. എള്ളെണ്ണയുടെ ആദ്യ വിൽപ്പന അഖില കേരള തന്ത്രി സമാജം പ്രസിഡന്റ് ഇശാനൻ നമ്പൂതിരിപ്പാടിനു നൽകി കെ.എസ്.എസ് ദേശീയ ചെയർമാൻ ജോസ് തയ്യിലും വെളിച്ചെണ്ണ വിപണനോദ്ഘാടനം വി.ഡി. മോഹൻദാസിനു നൽകി പഞ്ചായത്ത് അംഗം എ. എം.അലിയും നിർവഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പി. അനിൽ കുമാർ, കെ.ആർ.രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ബീന ബാബു, ശ്രീദേവി സുധി, പോൾസൺ ഗോപുരത്തിങ്കൽ, കെ.എം.ലൈജു, മോഹനൻ കാമ്പിള്ളി, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എസ്.ബി.ജയരാജ്, എം.കെ. സന്തോഷ്, കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ജോയ് മൂക്കൻതോട്ടം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, കൃഷി ഓഫീസർ നൈമ നൗഷാദ്, ടി.എൻ.നിഷിൽ, വി.ജി. ശശി എന്നിവർ സംബന്ധിച്ചു.