
പറവൂർ: തകർന്നുകിടന്ന കണ്ണൻകുളങ്ങര കെ.കെ. മഠം റോഡ് കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് അമ്മൻകോവിൽ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ചപ്പോൾ കെ.കെ. മഠം റോഡും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ റോഡ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണെന്ന് അവകാശം വന്നതോടെ നിർമ്മാണം തടസപ്പെട്ടു. എന്നാൽ റോഡ് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഉള്ളതാണെന്ന് കണ്ടെത്തി നവീകരിക്കുകയായിരുന്നു. കണ്ണൻകുളങ്ങര കെ.കെ. മഠം റോഡും അനുബന്ധ റോഡുകളും വീതി കൂട്ടി ടൈൽസ് വിരിക്കണമെന്ന അവശ്യം സമീപവാസികൾ ഉന്നയിച്ചിരുന്നു. അതുപ്രകാരം കണ്ണൻകുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം മുതൽ അമ്മൻ കോവിൽ റോഡ് വരെയുള്ള ഭാഗം ടൈൽസ് വിരിച്ച് നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.