ആലങ്ങാട്: നീറിക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതുതായി നിർമ്മിച്ച മസ്ജിദ് കോംപ്ലക്‌സ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് പി.കെ. നസീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്, അംഗം വി.ബി.ജബ്ബാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബാബു, മഹല്ല് ഖതീബ് കെ.എ. യൂസഫ് സഖാഫി, നസീർ സഅദി, യൂസഫ് മൗലവി, എ.ഇല്യാസ് മുസലിയാർ, കുഞ്ഞുമുഹമ്മദ് സഖാഫി, പി.എം. അഹമ്മദ്, എം.എ.സിറാജുദ്ദീൻ, വി.എസ്.നൗഷാദ് എന്നിവർ സംസാരിച്ചു.