കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബെന്നി ബഹനാൻ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി.അജയകുമാർ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് ശിൽപ്പ സുധീഷ് , ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പി.ആർ.ഒ മാത്യുസ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.