കുറുപ്പംപടി : സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം കോടനാട് സർവീസ് സഹകരണ ബാങ്കിൽ തുടങ്ങി. പ്രസിഡന്റ് വിപിൻ കോട്ടക്കുടി ഉദ്ഘാടനം നിർവഹിച്ചു. ഒരു വ്യക്തിയുടെ രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് ബാങ്ക് ജീവനക്കാർ നേരിട്ട് വീടുകളിൽ എത്തിക്കുന്നത്. ബാങ്ക് പരിധിയിലെ 650 പേർക്ക് ഏകദേശം 20 ലക്ഷത്തോളം രൂപ ഓണത്തിന് മുൻപ് വിതരണം ചെയ്യും.