പള്ളുരുത്തി: മത്സ്യവ്യാപാരിയെ മീൻ വളർത്തുകേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടംവേലി ചക്കാലക്കൽ വീട്ടിൽ ജോസഫ് (60, കുഞ്ഞച്ചൻ) ആണ് മരിച്ചത്. കഴിഞ്ഞ 25 മുതൽ ഇയാളെ കാണ്മാനില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് മൃതദേഹം ജി.സി.ഡി.എയുടെ അധീനതയിലുള്ള മീൻ വളർത്തുകേന്ദ്രത്തിൽ നാട്ടുകാർ കണ്ടെത്തിയത്. തോപ്പുംപടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി.