
കൊച്ചി: സപ്ലൈകോ ഓണം ജില്ലാ ഫെയർ മറൈൻ ഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് ഇന്ന് രാവിലെ 10.30 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മേയർ എം.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. ടി.ജെ. വിനോദ് എം.എൽ.എ ആദ്യവില്പന നടത്തും. സെപ്തംബർ 7 വരെയാണ് ഫെയർ. ഇവിടെ നിന്ന് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 'ഓണം സമ്മാനമഴ'യുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാം. 'സമൃദ്ധി' എന്ന പേരിൽ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് സപ്ലൈക്കോ വിപണശാലകൾ വഴി വിതരണം ചെയ്യുന്നുണ്ട്. 1000 രൂപ വിലവരുന്ന സമൃദ്ധി കിറ്റ് 900 രൂപ.