കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ എല്ലാ വീടുകൾക്കുമായി രണ്ട് ലക്ഷം ഹൈബ്രിഡ് പച്ചക്കറിത്തൈകൾ സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ബാബു, സി.ജി.നിഷാദ്, ലത്തീഫ്, ഷാനിഫ ബാബു, കൃഷി ഓഫീസർ മനോജ്, ജീവനസമൃദ്ധി കോ ഓർഡിനേ​റ്റർ ആൽബർട്ട് തുടങ്ങിയവർ സംബന്ധിച്ചു. പ്രോഡയർ എയർ പ്രൊഡക്ട് കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി എല്ലാ വീടുകൾക്കും തൈകൾ സൗജന്യമായി നൽകും.