പെരുമ്പാവൂർ: ചേരാനല്ലൂർ ഡി.പി സഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ഗണേശോത്സവത്തിന് തുടക്കം കുറിച്ചുള്ള വിളംബര ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ഗണപതി വിഗ്രഹവും പതാകയും കൈമാറിക്കൊണ്ടാണ് രഥഘോഷയാത്രക്ക് തുടക്കം കുറിച്ചത്. ഒക്കൽ എസ്.എൻ.ഡി.പി. കാലടി, മേക്കാലടി, നീലീശ്വരം, മുണ്ടങ്ങാറ്റം. മലയാറ്റൂർ കൂടാലപ്പാട്, എസ്.എൻ. നഗർ എന്നീ പ്രദേശങ്ങളിലൂടെ പ്രയാണം നടത്തിയ വിളംബര ഘോഷയാത്ര വൈകിട്ട് 7.30 ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ഞായറാഴ്ച 51 ഗണേശവിഗ്രഹങ്ങളുടെ പ്രതിഷ്ഠ, 8 മണിക്ക് ഗണേശ പുരാണ പാരായണം, 9 ന് ദമ്പതീപൂജ, വൈകിട്ട് 6 ന് ഗണപതി പൂജ എന്നിവ നടക്കും. വൈകിട്ട് 7ന് മാതൃവന്ദന മഹാ സംഗമം ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈക്കം ശിവഹരി ഭജൻസിന്റെ ഹൃദയ ജപലഹരി. 29 ന് വൈകിട്ട് 6ന് സങ്കടഹര ഗണപതി പൂജ, സത്സംഗ സംഗമം, 7-30ന് ഇരിങ്ങാലക്കുട കാളി മലർക്കാവ് ഭജന സംഘത്തിന്റെ ഭജനാമൃതം, ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഋണമോചന ഗണപതി പൂജ, മംഗള ദീപ സമർപ്പണം, 730 -ന് പള്ളിക്കൽ സുനിൽ ജിയുടെ ആത്മീയപ്രഭാഷണം, വിനായക ചതുർത്ഥി ദിനമായ ബുധനാഴ്ച രാവിലെ 6ന് ലക്ഷ്മി വിനായക ഹവനം, 9 മണിക്ക് ഗജപൂജ, ആനയൂട്ട്, അപ്പം മൂടൽ, ബാലഗണപതി പൂജ. 7 മണിക്ക് ആട്ടക്കളം സ്വരലയ കലാവേദിയുടെ നാടൻ പാട്ടരങ്ങ് എന്നിവയുണ്ടാകും. വ്യാഴാഴ്ച 11.30 ന് മഹാ അന്നദാനം, ഉച്ചയ്ക്ക് 2 മണിക്ക് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര, വൈകിട്ട് 3ന് നടക്കുന്ന ഗണേശോത്സവ പുരസ്കാര സമർപ്പണം സുരേഷ് ഗോപി നിർവഹിക്കും. തുടർന്ന് 4 മണിക്ക് കാലടിയിലേക്ക് വിഗ്രഹ ഘോഷയാത്ര. 7.30ന് നിമജ്ജന പൂജയ്ക്കുശേഷം വിഗ്രഹ നിമജ്ജനം നടക്കും.