കൊച്ചി: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതിചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി ഡിഗ്രിതല പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുളള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടിക ജാതി/പട്ടിക വർഗ വിഭാഗ വിദ്യാർത്ഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്‌റ്റൈപ്പന്റ് ലഭിക്കും. വിദ്യാർത്ഥി ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി/ഒ.ഇ.സി) എന്നിവയുടെ സർട്ടിഫിക്കറ്റ്, പി.എസ്.സി ഓൺലൈൻ ആപ്ലിക്കേഷന്റെ പകർപ്പ് സഹിതം ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി സെപ്തംബർ 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04842623304.