1-kothamangalam

കോതമംഗലം: സി.പി.എം നേതാവും ഏരിയാ കമ്മറ്റി അംഗവും കെ.എസ്. കെ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അസീസ് റാവുത്തർ അനുസ്മരണ ദിനാചരണം നെല്ലിക്കുഴിയിൽ നടന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.എ. ജോയി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.എസ്.അരുൺകുമാർ, ആന്റണി ജോൺ എം.എൽ. എ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ്, പി. എം.മുഹമ്മദാലി, കെ.ജി. ചന്ദ്ര ബോസ്, സി.പി.എസ്. ബാലൻ, കെ.കെ.ശിവൻ, കെ.എം. പരീത്, റഷീദ സലീം തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സി.പി.എം നിർമ്മിച്ച് നൽകുന്ന കനിവ് ഭവനത്തിന്റെ കല്ലിടലും പാർട്ടി ഓഫീസിൽ അസീസ് റാവുത്തറുടെ ഫോട്ടോ അനാച്ഛാദനവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽ കുമാർ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നെല്ലിക്കുഴിയിൽ പ്രകടനവും നടന്നു.