കൊച്ചി: പാലാരിവട്ടം മാസ് ആർട്‌സ് കൊച്ചിൻ സംഘടനയുടെ 41-ാം വാർഷികവും ഓണാഘോഷ പരിപാടികളും സെപ്തംബർ 9, 10 തീയതികളിലായി നടക്കും. സെപ്തംബർ 9ന് രാവിലെ 8.30 ന് മാസ് ആർട്‌സ് കൊച്ചിൻ പ്രസിഡന്റ് എൻ.വി. മഹേഷ് പതാക ഉയർത്തും. തുടർന്ന് കുട്ടികൾക്കും വനിതകൾക്കുമുള്ള വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. തുടർന്ന് മുൻ ജനറൽ സെക്രട്ടറി സി.വി. ജോഷി അനുസ്മരണ സമ്മേളനം നടക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ സലിം സി. വാസു അദ്ധ്യക്ഷത വഹിക്കും. 10ന് രാവിലെ 8ന് അഖില കേരള പൂക്കള മത്സരം നടക്കും. തുടർന്ന് ചിത്രരചനാ മത്സരങ്ങളും വൈകിട്ട് 4 മുതൽ ഗന്ധർവ സംഗീതം കരോക്കെ ഗാനമേള മത്സരവും നടക്കും. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം കൊച്ചി മേയർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇ.എൻ. പുരുഷോത്തമൻ സ്മാരക വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണവും സംവിധായകൻ വിനയൻ നിർവഹിക്കും.