kothamangalam

കോതമംഗലം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കല്ലേലി മേട്, തലവച്ച് പാറ മേഖലകളിലെ പാലം ഒലിച്ചുപോയി. താത്കാലിമായി അടയ്ക്കാമരം ഇട്ട് നടപ്പാലം ഉണ്ടാക്കിയിരിക്കുകയാണ് നാട്ടുകാർ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.