കൊച്ചി: ഹൈക്കോടതി ജംഗ്ഷന് സമീപം എബ്രഹാം മാടമാക്കൽ റോഡിലെ കുഴിയിൽ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ട് കാലുകൾക്കും ഒടിവുണ്ടായ സംഭവത്തിൽ ആവശ്യമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ പൊലീസിന് ഉത്തരവ് നൽകി.
തുടർ നിയമ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു.
ഏപ്രിൽ 7ന് രാത്രിയാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.