വൈപ്പിൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു വർഷംകൊണ്ട് വൈപ്പിൻ മണ്ഡലത്തിൽ 1.26 കോടി രൂപയുടെ ചികിത്സാസഹായം ലഭ്യമാക്കിയതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. 690 പേർക്കായാണ് ഇത്രയും തുക നൽകിയത്.
ദീർഘകാല ചികിത്സ വേണ്ടിവരുന്ന രോഗങ്ങൾ ബാധിച്ചവർക്കും അവയവ മാറ്റം ആവശ്യമായവർക്കും അപകടങ്ങളിൽ പരുക്കേറ്റവർക്കും അപകട മരണം സംഭവിച്ചവരുടെ ആശ്രിതർക്കും ഉൾപ്പെടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
എം.എൽ.എ. ഓഫീസ് മുഖേന മാനദണ്ഡങ്ങൾക്ക് വിധേയമായി സഹായത്തിന് അപേക്ഷിക്കുമ്പോൾ പ്രത്യേക പരിഗണന ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.