തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം ഇരുന്നൂറാം നമ്പർ തെക്കൻ പറവൂർ ശാഖയുടെ വാർഷിക പൊതുയോഗവും കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷിന് സ്വീകരണവും ഇന്ന് രാവിലെ 9 .30ന് പി.എം.യു.പി സ്കൂൾ ഹാളിൽ നടക്കും. കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ശേഷാദ്രിനാഥ് കണക്ക് , ബഡ്ജറ്റ് ,സപ്ലിമെന്ററി ബഡ്ജറ്റ് എന്നിവ അവതരിപ്പിക്കും. പ്രസിഡന്റ് കെ.കെ. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ. ദാമോദരൻ നന്ദിയും ആശംസിക്കും.