jacob73

ആരക്കുന്നം: യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികനും ആരക്കുന്നം സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി ഇടവക അംഗവും ദീർഘകാലം വികാരിയുമായിരുന്ന ചിറ്റേത്ത് ഫാ. എ.പി. ജേക്കബ് (73) നിര്യാതനായി. ആരക്കുന്നം, വട്ടപ്പാറ, വടയാപ്പറമ്പ്, ചെറായി, അയ്യമ്പിള്ളി, അമ്പലമുകൾ, വടകര എന്നീ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലീല, തിരുവാണിയൂർ മൂഞ്ഞക്കുഴിയിൽ കുടുംബാംഗമാണ്. മകൻ: ബേസിൽ ജേക്കബ്. കബറടക്ക ശുശ്രൂഷ ഒമ്പതിന് ആരക്കുന്നം വലിയപള്ളിയിൽ.