
മൂവാറ്റുപുഴ: എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഓണാഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് പായിപ്ര പഞ്ചായത്തിൽ നടന്ന സക്കാർ ജീവനക്കാരും അദ്ധ്യാപകരും കുടുംബാംഗങ്ങളും പങ്കെടുത്ത തിരുവോണ സംഗമം എഴുത്തുകാരി സിന്ധു ഉല്ലാസ് ഉദ്ഘാടനംചെയ്തു.
കെ.ജി.ഒ.എ മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി ഡി. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു . എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി വാസുദേവൻ സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ ഏ.ഇ.ഒ ജീജ വിജയൻ ഓണസന്ദേശം നൽകി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ .എം. നൗഫൽ മുഖ്യപ്രഭാഷണം നടത്തി . പുഷ്പ ഉണ്ണി, എ . അജാസ് , അനു ജയിംസ് , ഷെയ്ഖ് പരീത് എന്നിവർ സംസാരിച്ചു. തുടർന്ന് സി.എൻ. കുഞ്ഞുമോളിന്റെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവയ്ക്ക് സമ്മാനങ്ങൾ നൽകി.