
കാലടി: മഞ്ഞപ്ര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഉജ്വല ഭാരതം പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. ആലുവ യു.സി. കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ട്വിൻസി വർഗീസ് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. സാംസ്കാരികവേദി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയലക്ഷ്മി ചന്ദ്രൻ, തങ്കച്ചൻ അരീക്കൽ, വി.ആന്റണി, തവളപ്പാറ സന്തോഷ് ലൈബ്രറി പ്രസിഡന്റ് പി.എ.ദേവസി, നോവലിസ്റ്റ് മാത്യൂസ് മഞ്ഞപ്ര, ശ്രീനി ശ്രീകാലം, കെ.വി.സാബു എന്നിവർ സംസാരിച്ചു.