
കൊച്ചി: ബി.ഡി.ജെ.എസ് എളമക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159-ാം ജന്മദിനവും അനുസ്മരണവും ഓണക്കിറ്റ് വിതരണവും നടത്തി. എസ്.എൻ.ഡി.പി യോഗം പെൻഷനേഴ്സ് സംസ്ഥാന കൗൺസിൽ ട്രഷറർ ഡോ.ബോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ മുഖ്യാതിഥിയായി. ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേനാ മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ ഓണക്കിറ്റ് വിതരണവും ചെയ്തു. യുവജന സേന പ്രസിഡന്റ് മധു മാടവന പഠനോപകരണം വിതരണം ചെയ്തു. ബിന്ദു വി.പി, മനോജ് എം.എസ്, വേണുഗോപാൽ തച്ചങ്ങാട്, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.