
തൃപ്പൂണിത്തുറ: മഹാത്മാ അയ്യൻകാളിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ ജന്മദിന അനുസ്മരണവും പതാകദിന വാഹനറാലിയും സംഘടിപ്പിച്ചു. സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി വിവിധ ശാഖാ കേന്ദ്രങ്ങൾ വഴി ഇരുമ്പനം കവലയിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് ബൈജു.എ.വി. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.വി. കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എം. സുരേഷ്, എൻ.കെ. ശശികുമാർ, ഐ.കെ.രവീന്ദ്രൻ, വിനിത ശരത്, രമ ഷാജി, പ്രവീൺ ദിവാഗ്, സിന്ദു കർണ്ണൻ, എടമ്പാടം സുരേഷ്, ശ്രീജിത്ത് പി.ഡി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു