
കളമശേരി: മഹിളാ അസേസിയേഷൻ കളമശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ വാളന്റിയർമാരുടെ പരേഡ് ഫാക്ട് കവലയിൽ നിന്ന് ആരംഭിച്ച് മഞ്ഞുമ്മൽ ഷോപ്പിംഗ് കോംപ്ളക്സിൽ സമാപിച്ചു. പൊതുയോഗം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് രത്നമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, സി.കെ. തങ്കമണി, ഷൈശ്വര്യ സാനു, ശ്രീലത ലാലു, സോണിയാ സുരേഷ് ബാബു, മെറ്റിൽഡാ ജെയിംസ്, ടിഷാ വേണു , അംബികാ ചന്ദ്രൻ, വി.എ. ജെസി, കെ.കെ.സാജിത, ദിവ്യാ നോബി എന്നിവർ പ്രസംഗിച്ചു.