അങ്കമാലി: നിയമസഭ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന എ.വി.കുര്യന്റെ 21ാം ചരമവാർഷക ദിനാചരണം 30ന് നടക്കും. രാവിലെ അങ്കമാലി ഏരിയയിലെ സി.പി.എം പാർട്ടി ഓഫീസുകളിലും ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തും. വൈകിട്ട് 5 മണിക്ക് അയ്യമ്പുഴയിൽ അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സമ്മേളനം മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സെക്രട്ടറിയേറ്റ് അംഗം എം.പി പത്രോസ് തുടങ്ങിയവർ പങ്കെടുക്കും.