കൊച്ചി : വാട്ടർ അതോറിട്ടി പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്‌സ് ഐക്യവേദിയുടെ നേതൃത്വത്തിൽ മദ്ധ്യമേഖലാ ചീഫ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. റിട്ടയേർഡ് എൻജിനിയേഴ്സ് അസോസിയേഷൻ, പെൻഷനേഴ്‌സ് അസോസിയേഷൻ, പെൻഷനേഴ്‌സ് കോൺഗ്രസ് എന്നിവയാണ് സമരം സംഘടിപ്പിച്ചത്. ഐക്യവേദി കൺവീനർ എം.വി ചാർളി, ബെർതിലോമബർട്ടി, പി.സുകുമാരൻ നായർ, ടി.ടി. സേവ്യർ, ടി.ജി. മോഹനൻ, പി.ഡി. ശരത്ചന്ദ്രൻ, എം.എൻ. ശശി. പി.ഒ. ദേവസി, എം.ആർ. ശശി, എ.എം. സഗീർ, പി. കെ. രാമചന്ദ്രൻ, എ.എം. മുഹമ്മദ്, കെ.പി. മത്തായി, പി.എസ്. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.