കൊങ്ങോർപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 168-ാം നമ്പർ കൊങ്ങോർപ്പിള്ളി ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.എൻ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ എം.എൻ. ബാബുവിന്റെ വസതിയിൽ ചേർന്നു.
കെ.ആർ.പൊന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ഷൈനി ലാലു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആർ.രാജപ്പൻ ആശംസ നേർന്നു. കൺവീനറായി ഷീബ സുധീഷിനെ തിരഞ്ഞെടുത്തു.