
കുറുപ്പംപടി : ഭാരതീയ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 159-ാം അയ്യങ്കാളി ജയന്തി ആഘോഷങ്ങൾ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാത്യു, ജോസ്.എ.പോൾ , വി.എ. ലതീഷ് , പ്രവീൺകുമാർ , കെ.എം.സുബ്രമണ്യൻ, കെ.വി.സാജു , കുമാരൻ , സോജൻ ജോർജ്ജ്, പ്രസാദ് എന്നിവർ പ്രസംഗിച്ചു.