
കുറുപ്പംപടി : ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ആൻഡ് റിസേർച്ച് സർവീസസ്, എൻ.ജി.ഒ യുടെ സമയ ബാങ്ക് പദ്ധതിയുടെ വെങ്ങോല ഗ്രാമപഞ്ചായത്തുമായിട്ടുള്ള സഹകരണത്തിന്റെ ഉദ്ഘാടനം കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ചേംബർ ഒഫ് കേരള കോളേജസിന്റെ ചെയർമാനും അസോസിയേഷൻ ഒഫ് സെൽ ഫിനാൻസിംഗ് കോളേജ് വൈസ് പ്രസിഡന്റുമായ ജി.ഹരികുമാർ സമയ ബാങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.
എ.ഐ.സി.ടി.ഇ നാഷണൽ കോ- ഓർഡിനേറ്റർ ഗാന്ധി സൂര്യനാരായണ മൂർത്തി, ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം. ഖരീം, ജയ് ഭാരത് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു കെ.എ., എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷമീർ കെ മുഹമ്മദ് , മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫസർ ദീപ്തി രാജ്, പ്രോജക്ട് ഓഫീസർമാരായ ജോജോ മാത്യു, പാർവതി കെ. അനിയൻ എന്നിവർ പങ്കെടുത്തു.