
കൊച്ചി: രാജേന്ദ്രമൈതാനത്ത് നടക്കുന്ന 30ന് ഗണശോത്സവത്തിന്റെ ഭാഗമായി യാഗശാല ഒരുക്കുന്നതിനുള്ള ശിലകൾ എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ഗണേശോത്സവ ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് സജി തിരുത്തികുന്നേലിന് കൈമാറി.
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഗണേശ പൂജകൾക്ക് യാഗശാല ഒരുക്കുന്നതിനാണ് പ്രത്യേകം തയ്യാറാക്കിയ ശിലകൾ യാഗശാലയിൽ എത്തിച്ചത്. ആഘോഷ കമ്മിറ്റി ഭാരവാഹികളായ സുന്ദർ പത്മനാഭൻ, സൗഭാഗ്യ ചന്ദ്രശേരി, ടി.കെ. അരവിന്ദൻ, ദീപ സൗഭാഗ്, കെ.കെ. ബിജു എന്നിവർ സന്നിഹിതരായിരുന്നു. 30ന് രാവിലെ നടക്കുന്ന മിഴിതുറക്കൽ ചടങ്ങ് ഗണേശോത്സവ ട്രസ്റ്റ്ര് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ നിർവഹിക്കും.