vm-

ആലുവ: 159-ാം മഹാത്മ അയ്യങ്കാളി ജയന്തിയാഘോഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി. പി.കെ.എസ് കടുങ്ങല്ലൂർ എരമം യൂണിറ്റ് തോപ്പിലക്കാട് കവലയിൽ സംഘടിപ്പിച്ച ചടങ്ങിൽ കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എ. ജയലാൽ പതാക ഉയർത്തി. ലോക്കൽ ജോയിന്റ് സെക്രട്ടറി രജീഷ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം.ശശി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.അബുബക്കർ, വാർഡ് അംഗം ടി.ബി.ജമാൽ, ചന്ദ്രബോസ്, പി.എ.കുഞ്ഞപ്പൻ, ഷിബു എന്നിവർ സംസാരിച്ചു.

കടുങ്ങല്ലൂർ പഞ്ചായത്ത് പട്ടികജാതി- പട്ടിക വർഗ ഉന്നമന സമിതി അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. ചെയർമാൻ വി.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. പി.ദേവരാജ്, കെ.കെ.കാർത്തികേയൻ, രജിത അനിമോൻ, മോഹനൻ, എച്ച്.എ.ശശി, പി.എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു.

പി.കെ.എസ് കടുങ്ങല്ലൂർ എരമം യൂണിറ്റ് തോപ്പിലക്കാട് കവലയിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജയന്തിയാഘോഷത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ശശി മുഖ്യപ്രഭാഷണം നടത്തുന്നു