koodiyattam

നെടുമ്പാശേരി: മൂഴിക്കുളം നേപത്ഥ്യയിൽ 13-ാം കൂടിയാട്ട മഹോത്സവം ഇൻഡോളജിസ്റ്റ് പ്രൊഫ. ഡേവിഡ് ഷൂൾമാൻ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അദ്ധ്യക്ഷത വഹിച്ചു. കലാനിരൂപകൻ ടി.കെ.അച്യുതൻ, മാർഗി മധു ചാക്യാർ, കലാമണ്ഡലം മണികണ്ഠൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭാസന്റെ പ്രതിമ നാടകത്തിലെ സൂത്രധാര പ്രവേശം അരങ്ങേറി. സെപ്തംബർ നാലിന് കൂടിയാട്ട മഹോത്സവം സമാപിക്കും.