ആലുവ: മുസ്ലിം ലീഗ് ആലുവാ മണ്ഡലം കമ്മിറ്റി സെപ്തംബർ 8ന് ഐ.എം.എ ഹാളിൽ സംഘടിപ്പിക്കുന്ന' ചുവട് ' നേതൃ ക്യാമ്പ് വിജയിപ്പിക്കാൻ കീഴ്മാട് പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ.മഹ്ബൂബ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ, പഞ്ചായത്ത് സെക്രട്ടറി റെനീഫ് അഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ളസ് നേടിയ സ്വാലിഹ ഫർഹത്തിന് ജില്ലാ കമ്മിറ്റി അംഗം വി.കെ. മുഹമ്മദ് ഹാജി ഉപഹാരം സമ്മാനിച്ചു. ഇ.എം. ഇസ്മയിൽ, മുജീബ് കൂട്ടമശേരി, വി.എം.ഹസൻ, എം.ബി. ഉസ്മാൻ, എം.ഐ. സലീം, എം.എം.അലി, എം.ബി.ഇസ്ഹാഖ്, സഹിദ അബ്ദുസലാം, റാഫി കുന്നപ്പിള്ളി, കെ.പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.