
ആലുവ: ബിനാനിപുരം ജനമൈത്രി പൊലീസും ബോഡി ഗിയർ ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച 'സ്ത്രീസുരക്ഷ സ്വയം പ്രതിരോധം' പരിശീലന ക്ലാസ് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബിനാനിപുരം എസ്.എച്ച്.ഒ വി.ആർ.സുനിൽ, വനിതാ സെൽ ഇൻസ്‌പെക്ടർ പി.എസ്.വിൻസി, ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ഹരി എന്നിവർ സംസാരിച്ചു.