
അങ്കമാലി: ബി.ജെ.പി അങ്കമാലി മണ്ഡലം ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാ ദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.എൽ.ബാബു, സംസ്ഥാന സമിതി അംഗം ലത ഗംഗാധരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ.എൻ.അനിൽ, കെ.വി. ബിന്ദു, വൈസ് പ്രസിഡന്റുമാരായ അഡ്വ.വി.എൻ.സുഭാഷ്, കെ.കെ.മാധവൻ, സെക്രട്ടറിമാരായ എ.വി.രഘു, ജി.ശ്രീകുമാർ, ട്രഷറർ ശ്രീജിത് കാരാപ്പിള്ളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി. ലക്ഷ്മണൻ, ടി.ആർ.ബിജു, കെ.പ്രബീഷ് , ഒ.ബി.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സോമൻ വിജയൻ, പി.ടി.ശശി, സന്ദീപ് ശങ്കർ, രാഹുൽ പാറക്കടവ്, പ്രദീപ് ശിവരാമൻ, എ.എ.കമൽ, പി.എം.സന്തോഷ് എന്നിവർ സംസാരിച്ചു.