photo

വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് ക്ഷീര സംഗമം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ബി.ഷൈനി, വൈസ് പ്രസിഡന്റ് കെ. എ.സാജിത്ത്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസെന്റ്, അംഗങ്ങളായ ഷിൽഡ റിബേരോ,അഡ്വ.പി.എൻ. തങ്കരാജ്, ഷെന്നി ഫ്രാൻസിസ്, അഗസ്റ്റിൻ മണ്ടോത്ത്, സുജ വിനോദ്, ശാന്തിനി പ്രസാദ്, എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, സ്ഥിരംസമിതി അദ്ധ്യക്ഷ ആനന്ദവല്ലി ചെല്ലപ്പൻ, എടവനക്കാട് നോർത്ത് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ. കെ .ഷാലി, പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ, പെരുമ്പിള്ളി ക്ഷീര സംഘം പ്രസിഡന്റ് ഒ. കെ.കാർത്തികേയൻ എന്നിവർ സംസാരിച്ചു.