
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ 68-ാംമത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.ബി. ജയചന്ദ്രൻ ബഡ്ജറ്റും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.എൻ. രാമൻ നായർ, കെ.ബി. വിജയകുമാർ, എൻ.പി. ജയൻ, എം.കെ. രവീന്ദ്രൻ, എൻ.ആർ. കുമാർ, രാജശേഖരൻ തമ്പി, വി.എൻ. സുരേഷ്, നാരായണമേനോൻ എന്നിവർ സംസാരിച്ചു.