വൈപ്പിൻ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ അധിക സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കി പ്രധാനാദ്ധ്യാപകരെ അക്കാഡമിക് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം കാലോചിതമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ ഉച്ചഭക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രധാനാദ്ധ്യാപകർ തയ്യാറാക്കിയ നിവേദനം കെ.പി.പി.എച്ച്.എ ജില്ലാ ട്രഷറർ പി.ആർ.അനൂപ, പി.ആർ.മിനി എന്നിവർ ചേർന്ന് വൈപ്പിൻ എം.എൽ.എ കെ. എൻ. ഉണ്ണിക്കൃഷ്ണന് കൈമാറി.