കളമശേരി: ശബരിമല സ്ത്രീ പ്രവേശനത്തെയും പ്രായപൂർത്തിയായവർക്ക് സ്വവർഗ ലൈംഗികതയ്ക്കുള്ള അവകാശത്തെ സംബന്ധിച്ചുമുള്ള സുപ്രീം കോടതി വിധികൾ വിശകലനം ചെയ്ത് ഭരണഘടനാ ധാർമ്മികത പൊതു ധാർമ്മികതയ്ക്ക് അതീതമായി നിൽക്കുന്ന അവസ്ഥയുണ്ടായെന്ന് നിയമജ്ഞനും ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഉപേന്ദ്ര ബക്ഷി പറഞ്ഞു. ഭരണഘടനാ സംസ്കാരവും ധാർമികതയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി നുവാൽസിൽ സംവാദിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. ഡോ. മിനി എസ്., ഡോ. ഷീബ എസ്. ധർ, നന്ദിത നാരായണൻ എന്നിവർ പ്രസംഗിച്ചു.