തൃക്കാക്കര: കാക്കനാട് പാറക്കമുകൾ ശ്രീ ഗുരുദീപം ശ്രീ നാരായണസഭയുടെ ഓഫീസ് മന്ദിര സമർപ്പണവും ഗുരുദേവ മണ്ഡപ ശിലാസമർപ്പണവും ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ഥ നിർവഹിച്ചു. പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം 1587-ാം ശാഖയുടെ പ്രസിഡന്റ് ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് എൻ.ആർ ബാബു അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി സാജു രാഘവൻ, ശാഖാ സെക്രട്ടറി പ്രവീൺ, കുടുംബ കൺവീനർ രാഹുൽ എൻ.ആർ, തൃക്കാക്കര നഗരസഭ കൗൺസിലർമാരായ അബ്‌ദു ഷാന,എം.ഓ വർഗീസ്, ശാഖാ പ്രസിഡന്റ്അശോകൻ നെച്ചിക്കാട്ട് എന്നിവർ പ്രസംഗിച്ചു