കളമശേരി : എച്ച്.എം.ടി യെ സ്വതന്ത്ര യൂണിറ്റാക്കണമെന്ന് സി.ഐ.ടി.യു ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി .പി ഡെന്നി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ പരീത്, കെ .ബി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി വി. പി. ഡെന്നി (പ്രസിഡന്റ്) മുജീബ് റഹ്മാൻ (സെക്രട്ടറി),എ.ഡി. സുജിൽ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.