
കുമ്പളങ്ങി: സി.ഐ.ടി.യു കുമ്പളങ്ങി നോർത്ത് ലോക്കൽ സമ്മേളനം നടന്നു. കെ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പള്ളുരുത്തി ഏരിയാ പ്രസിഡന്റ് വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജെയ്‌സൺ ടി. ജോസ്, എൻ.എസ്.സുനീഷ്, ബിന്ദു ജോണി എന്നിവർ സംസാരിച്ചു. എം.ടി.സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ജി. ഷാജി സ്വാഗതവും ഷീബ ജൂഡ് നന്ദിയും പറഞ്ഞു.