ആലങ്ങാട്: കരുമാല്ലൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. പ്രസിഡന്റ് ജോസ് വർക്കി വിതയത്തിൽ ഉദ്ഘാടനം ചെയ്തു. പി.ഡി.രമേശ് കുമാർ, കെ.സി.വേലായുധൻ, എം.ജി.പ്രേംകുമാർ, പി.എസ്.പ്രമോദ് ചന്ദ്രൻ, ജോസഫ് പടമ്മാട്ടുമ്മേൽ തുടങ്ങിയവർ പങ്കെടുത്തു.