
ആലങ്ങാട്: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആലങ്ങാട് ഈന്തപ്പന തെറ്റയിൽ റോഡ് ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ.ജയകൃഷ്ണൻ, വാർഡ് അംഗം ഷാര പ്രവീൺ, എം.കെ.ബാബു, ബിൻസി സുനിൽ, നിറ്റാ സാബു എന്നിവർ സംസാരിച്ചു.