2

ഞാറക്കൽ: എസ്.എൻ.ഡി.പി എളംകുന്നപ്പുഴ 2608-ാം നമ്പർ ശാഖയുടെ പരിധിയിൽ വരുന്ന ആർ. ശങ്കർ സ്മാരക കുടുംബയൂണിറ്റ് വാർഷികം ശാഖാ പ്രസിഡന്റ്‌ കെ.പി.ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ്‌ ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.വി.സുധീശൻ, ശാഖാ വൈസ് പ്രസിഡന്റ്‌ കെ.സി.സുരേഷ് കുമാർ, സെക്രട്ടറി ഡി. ശശിധരൻ, കൈരളി സുധീശൻ, അജിത പ്രദീപ്, ശശി കോയിപിള്ളി എന്നിവർ സംസാരിച്ചു. അംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ചു ഗുരുപ്രസാദ വിതരണം നടത്തി.